കെ സിദ്ധരാമയ്യ അധികാരമേറ്റു

Posted on: May 13, 2013 8:56 am | Last updated: May 13, 2013 at 9:32 pm
SHARE

ബംഗളൂരു: കര്‍ണാടകയുടെ 22ാമത്തെ മുഖ്യമന്ത്രിയായി കെ സിദ്ധരാമയ്യ അധികാരമേറ്റു. ബാംഗ്ലൂരിലെ ശ്രീകണ്ഡീവര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. എസ് എം കൃഷ്ണ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചടങ്ങ് വീക്ഷിക്കാനായി എത്തി എന്നാണ് റിപ്പോര്‍ട്ട്.

വിധാന്‍ സൗധക്കും രാജ്ഭവനും പുറത്ത് ഇത് ആദ്യമായാണ് സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കുന്നത്. ബംഗളൂരു മെട്രോയുടെ പണി നടക്കുന്നതിനാലാണ് സത്യപ്രതിജ്ഞ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്.

മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ സിദ്ധരാമയ്യയും കര്‍ണാടക പി സി സി പ്രസിഡന്റ് പരമേശ്വരയും വൈകീട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. പരമാവധി 34 പേരുടെ മന്ത്രിസഭയായിരിക്കും രൂപീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here