ലുലു മാളില്‍ ഐസ് സ്‌കേറ്റിംഗ് റിങ്ക്

Posted on: May 12, 2013 8:44 pm | Last updated: May 12, 2013 at 8:49 pm

lulu1കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് റിങ്ക്, ലുലു സ്പാര്‍ക്കീസ്, ലുലു മാളില്‍  പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാളിന്റെ മൂന്നാം നിലയിലാണ് സ്‌കേറ്റിംഗ് റിങ്ക് ഒരുക്കിയിരിക്കുന്നത്.
22 മീറ്റര്‍: 8 മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ മികവുറ്റ റിങ്ക് ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്. മൂന്ന് അടുക്കുകളുള്ള ഇതിന്റെ പ്രതലങ്ങളില്‍ ഏറ്റവും അടിയിലെ സുദുഢമായ ഐസിനും, മുകളിലെ കട്ടിയായ വെള്ളത്തിനും മധ്യേ ഒരു ലൈന്‍ മണല്‍ത്തരികള്‍ നിരത്തിയിരിക്കുന്നു. ഈ സംവിധാനം പ്രകടനത്തിനെത്തുന്നവര്‍ക്ക് മഞ്ഞുകാലത്ത് ഒരു ഹില്‍സ്റ്റേഷനില്‍ എന്ന പോലെയുള്ള സന്തോഷകരമായ അനുഭവം നല്‍കാന്‍ സഹായിക്കും. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ഇന്‍ ലൈന്‍ ക്ലബില്‍ പരിശീലനം നേടിവരുന്ന 14 കുട്ടികള്‍ ഈ ഐസ് സ്‌കേറ്റിംഗ് റിങ്കില്‍ ഉദ്ഘാടന സമയത്ത് പ്രകടനം നടത്തും.

 

 

 

ALSO READ  സഊദി റോയല്‍ കമ്മീഷന്‍ യാമ്പു മാള്‍ ലുലു ഗ്രൂപ്പിന്