‘ഖിയ’ ചേന്നമംഗല്ലൂര്‍ ഫുട്ബാള് ടൂര്ണമെന്റിന് തുടക്കമായി

Posted on: May 12, 2013 8:02 pm | Last updated: May 12, 2013 at 8:18 pm
SHARE

SAL_0531ദോഹ: ഖത്തര് ഇസ്ലാഹിയ അസോസിയേഷന് ചേന്ദമംഗല്ലൂര് (ഖിയ) നടത്തുന്ന സിറ്റി എക്‌സ്‌ചേഞ്ച് വെസ്‌റ്റേണ് യൂണിയന് ട്രോഫിക്കു വേണ്ടിയുളള പ്രഥമ അഖിലകേരള ഫുട്ബാള് ടൂര്ണമന്റിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം മര്‍ഖിയ്യ സ്‌പോര്ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില് വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍  ഖാലിദ് അഹമ്മദ് ഫഖറു (ഖത്തര് ചാരിറ്റി) ടൂര്ണമെന്റ് ഉദ്ഘാടനം ചെയ്തു.

ടൂര്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ടി. യൂനുസ്, ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡണ്ട് ശംസുദ്ദീന് ഒളകര എന്നിവര്‍ സംസാരിച്ചു. ബന്ന ചേന്നമംഗല്ലൂര്‍ ഉല്‍ഘാടന പരിപാടികള്‍ നിയന്തിച്ചു. എട്ട് ടീം അംഗങ്ങളും ഖിയ കുടുംബങ്ങളും അണിനിരന്ന പരേഡ് കാണികള്‍ക്ക് നവ്യാനുഭവമായി.

ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് ദിവാ കാസര്‌ഗോഡിനെ ഏകപക്ഷീയമായ 4 ഗോളുകള്ക്ക് കെയര് ആന്റ് ക്യൂവര് പരാജയപ്പെടുത്തി. കെയര് ആന്റ് ക്യൂവര് വേണ്ടി ജാവേദ് രണ്ടും ഷാജി, ഹെല്മി എന്നിവര് ഓരോ ഗോളുകള്‍ വീതവും നേടി. ബ്രദേഴ്‌സ് മലപ്പുറവും ടോക്കിയോ െ്രെഫറ്റ്‌സും തമ്മിലലുള്ള വാശിയേറിയ രണ്ടാം മത്സരത്തില്‍ കളിക്കിടയില്‍ ലഭിച്ച ഒരു പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റി ടോക്കിയോ െ്രെഫറ്റ്‌സ് ബ്രദേഴ്‌സ് മലപ്പുറത്തെ പരാജയപ്പെടുത്തി. ടോക്കിയോ െ്രെഫറ്റ്‌സിന് വേണ്ടി ഷാജഹാനാണ് ഗോള്‍ നേടിയത്. മെയ് പത്‌നെഴാം തിയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് മര്‍ഖിയ്യ സ്‌റ്റേഡിയത്തില്‍ വെച്ചാണ് അടുത്ത മത്സരങ്ങള്‍.