Connect with us

Gulf

അഞ്ചാമത് ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Published

|

Last Updated

ദുബൈ: ഏഷ്യാവിഷന്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ 5-ാം മത് എഡിഷന്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്റില്‍ വര്‍ണ്ണാഭമായി നടന്നു. ബോളിവുഡിലെ മികച്ച സംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയ “പ്രൈഡ് ഓഫ് ബോളിവിഡ്” പ്രത്യേക പുരസ്‌കാരം കരിഷ്മാ കപൂര്‍ ഏറ്റുവാങ്ങി.
വിവിധ കാറ്റഗറികളിലായി ടെലിവിഷന്‍ മേഖലയിലെ മുപ്പതിലധികം പ്രമുഖര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയിരുന്നു. “പ്രൈഡ് ഓഫ് മലയാളം ഇന്റസ്ട്രി” പുരസ്‌കാരം ടി.എന്‍ ഗോപകുമാറും, ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം കെ പി എ സി ലളിതയും സ്വീകരിച്ചു. മികച്ച ടോക് ഷോക്കുള്ള പുരസ്‌കാരം ആര്‍ ശ്രീകണ്ഠന്‍ നായരും മികച്ച സെലിബ്രിറ്റി ഇന്റര്‍വ്യൂവിനുള്ള പുരസ്‌കാരം ജോണി ലൂക്കോസും മികച്ച പൊളിറ്റിക്കല്‍ ഇന്റര്‍വ്യൂവിനുള്ള പുരസ്‌കാരം ഉണ്ണി ബാലക്യഷ്ണനും ഏറ്റുവാങ്ങി.
മറ്റു അവാര്‍ഡുകള്‍ – മികച്ച അവതാരക പൂര്‍ണിമ ഇന്ദ്രനിത്ത്, മികച്ച വാര്‍ത്താവതാരക – ഷാനി പ്രഭാകര്‍, മികച്ച റിപ്പോര്‍ട്ടര്‍ – ദിലീപ് കുമാര്‍, മികച്ച ട്രാവല്‍ഷോ- മാങ്ങാട് രത്‌നാകരന്‍, മികച്ച കുക്കറി ഷോ – ലഷ്മി നായര്‍, മികച്ച വനിതാ ഷോ – രേഖാ മേനോന്‍, മികച്ച സിനിമാ ഷോ – മനിഷ് നാരായണന്‍, മികച്ച കാര്‍ഷിക പരിപാടി- സാജ് കുര്യന്‍, മികച്ച റിയാലിറ്റി ഷോ വിധികര്‍ത്താവ്- സിദ്ധീഖ്, മികച്ച ചാനല്‍ ഇവന്റ്- പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ മികച്ച ആക്ഷേപ ഹാസ്യം- സുനിഷ് വാനാട്, മികച്ച ഗള്‍ഫ് ഷോ – റോണി പണിക്കര്‍, മികച്ച ഗള്‍ഫ് റിപ്പോര്‍ട്ടര്‍ – ജയാലുദ്ദീര്‍ ടി, മികച്ച ന്യൂസ് അവലോകനം- സനീഷ്, മികച്ച സീരിയല്‍ ഡയരക്ടര്‍ – കെ കെ രാജീവ്, മികച്ച സീരിയല്‍ നടന്‍ – ഷാനവാസ്, മികച്ച സീരിയല്‍ നടി – ഷെല്ലി എന്നിവരായിരുന്നു
സുചിത്രാ കാര്‍ത്തിക്, ജോബ് കുര്യന്‍, നേഹ, ടിം വിഐപി, കൊച്ചിന്‍ ആസാദ്, രതിഷ് കുമാര്‍, അനില്‍ കുമാര്‍, ഷംനാ കാസിം, ജാസ് റോക്കേര്‍സ് എന്നിവര്‍ നിയിച്ച നൃത്ത-സംഗീത – ഗാനമേളയും അരങ്ങേറി.

Latest