Connect with us

Sports

ഡല്‍ഹിക്കെതിരെ ബംഗളൂരിന് നാല് റണ്‍സ് ജയം

Published

|

Last Updated

ഡല്‍ഹി:ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് നാല് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂര്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ക്ക് നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ 99 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലായിരുന്നു ബംഗളൂര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

41 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദും 32 റണ്‍സെടുത്ത ബെന്‍ റോഹ്‌റെറുമാണ് ഡല്‍ഹി നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ജയദേവ് ഉനദ്ഖട് റിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ക്രീസില്‍ ഇര്‍ഫാന്‍ പത്താനും മോര്‍ണ്‍ മോര്‍ക്കലും. ആദ്യ നാല് പന്തില്‍ 11 റണ്‍സ് എടുത്ത ഇരുവരും ജയം രണ്ട് പന്തില്‍ ഒമ്പത് റണ്‍സാക്കി ചുരുക്കി. എന്നാല്‍ അഞ്ചാം പന്തില്‍ മോര്‍ക്കലിനെ പുറത്തായത് ഡല്‍ഹിയെ വിജയത്തില്‍ നിന്ന് അകറ്റി. പത്താന്‍ പുറത്താകാതെ 23 റണ്‍സ് എടുത്തപ്പോള്‍ മോര്‍ക്കല്‍ 19 റണ്‍സെടുത്തു.

ജയ്‌ദേവ് ഉനത്ഖടിന്റെ മികച്ച ബൗളിംഗാണ് ആവേശകരമായ മത്സരത്തില്‍ ബാംഗ്ലൂരിന് തുണയായത്. 4 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഉനത്ഖട് 5 വിക്കറ്റ് വീഴ്ത്തി. സീസണിലെ രണ്ടാമത്തെ 5 വിക്കറ്റ് നേട്ടമാണ് ഉനത്ഖടിന്റേത്

നേരത്തെ ടോസ് ലഭിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിംഗിന് അയക്കാനുള്ള ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം പിഴക്കുന്നതാണ് കണ്ടത്. നിശ്ചിത ഇരുപത് ഓവറില്‍ 183 റണ്‍സാണ് ബംഗളൂര്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ക്രിസ് ഗെയിലിനെ(5) പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. അധികം വൈകാതെ ചേത്വേശര്‍ പൂജാരയുടേയും(17) വിക്കറ്റ് ബംഗളൂരിന് നഷ്ടമായി.

എന്നാല്‍ പിന്നീട് ക്രീസില്‍ എത്തിയ കോഹ് ലി ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ബംഗളൂരിന്റെ സ്‌കോര്‍ ഉയരാന്‍ തുടങ്ങി. സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വെച്ച് കോഹ്‌ലി റണ്‍ ഔട്ടാവുകയായിരുന്നു. 32 റണ്‍സുമായി എബിഡി വില്ല്യേഴ്‌സും 26 റണ്‍സെടുത്ത മോയസ് ഹെന്‌റിക്‌സും കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി.

ഉമേഷ് യാദവാണ് ഡല്‍ഹി ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. നാല് ഓവറില്‍ 65 റണ്‍സാണ് ഉമേഷ് യാദവ് വഴങ്ങിയത്.