മഹാകോടീശ്വരന്മാരുടെ പട്ടികയില്‍ മുംബൈ ആറാമത്

Posted on: May 10, 2013 5:51 pm | Last updated: May 10, 2013 at 5:51 pm
SHARE

mumbai cityലണ്ടന്‍: ലോകത്തെ മഹാകോടീശ്വരന്‍ (billionaire) മാരുടെ പട്ടികയില്‍ മുംബൈക്ക് ആറാം സ്ഥാനം. പാരീസിലും ഷാംഗ്ഹായിലും ഉള്ളതിനേക്കാള്‍ അധികം മഹാകോടീഷ്വരന്മാര്‍ മുംബൈയിലുണ്ടെന്നാണ് ലണ്ടനിലെ മുന്‍നിര റിസര്‍ച്ച് ഏജന്‍സികളില്‍ ഒന്നായ വെല്‍ത്ത് ഇന്‍സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 26 മഹാകോടീശ്വരന്മാര്‍ മുംബൈയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മഹാകോടീശ്വരന്മാരുള്ളത്. 70 പേര്‍. മോസ്‌കോ (64), ലണ്ടന്‍ (51), ഹോംങ്കോങ്ങ് (40) ബീജിംഗ് (29) എന്നീ രാജ്യങ്ങളാണ് ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
ഇസ്തംബൂള്‍ (24), ഷാംഗ്ഹായ് (23) പാരീസ് (19) എന്നിവര്‍ ഇന്ത്യക്ക് പിറകിലാണ്.