Connect with us

National

സി എ ജി റിപ്പോര്‍ട്ട് സുവിശേഷ സത്യങ്ങളല്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ട് ഒരു വിഷയത്തിലും അന്തിമ വാക്കല്ലെന്ന് സുപ്രീം കോടതി. ഓഡിറ്ററുടെ കണ്ടെത്തലുകളെ സുവിശേഷ സത്യങ്ങളായി കാണാനാകില്ലെന്നും അത് പാര്‍ലിമെന്റിന്റെ സൂക്ഷ്മ പരിശോധനക്ക് വിധേയമാണെന്നും പരമോന്നത നീതിപീഠം നിരീക്ഷിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റി് ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

സി എ ജി റിപ്പോര്‍ട്ടുകള്‍ എപ്പോഴും പാര്‍ലിമെന്റില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. സി എ ജി നടത്തുന്ന നിരീക്ഷണങ്ങള്‍ പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി)ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. സി എ ജി സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനം തന്നെയാണ്. എങ്കിലും അതിന്റെ നിരീക്ഷണങ്ങള്‍ പാര്‍ലിമെന്റിന്റെ പരിശോധനക്ക് വിധേയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൈറന്‍ – വേദാന്ത ഇടപാടില്‍ സി എ ജി നടത്തിയ നിരീക്ഷണങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ കേസില്‍ സി എ ജി നടത്തിയ നിരീക്ഷണങ്ങള്‍ നിയമപരമായി തെറ്റും അംഗീകരിക്കാനാകാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

Latest