ബി ജെ പിയിലേക്ക് തിരികെയില്ല: യെദിയൂരപ്പ

Posted on: May 9, 2013 3:49 pm | Last updated: May 9, 2013 at 3:49 pm
SHARE

yediyurappaബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ താന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കെ, ബി ജെ പിയിലേക്ക് തിരിച്ചുപോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചക്ക് ബംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യെദിയൂരപ്പ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായാണ് യദിയൂരപ്പയുടെ പ്രതികരണം.

കെ ജെ പിക്ക് പത്ത് ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ചെറിയ കാര്യമല്ല. ആദ്യം ചെറിയ സീറ്റുകള്‍ മാത്രം നേടിയാണ് ബി ജെ പിയെ താന്‍ വളര്‍ത്തിയത്. ഇതേ മാതൃകയില്‍ കെ ജെ പിയേയും വളര്‍ത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കം ഇന്ന് തന്നെ ആരംഭിക്കും. നിയമസഭക്ക് അകത്തും പുറത്തും ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here