എളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പിന്റെ അനുമതി

Posted on: May 9, 2013 11:33 am | Last updated: May 9, 2013 at 12:47 pm
SHARE

elamaram kareemതിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിഎളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പിന്റെ അനുമതി. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനുവേണ്ടി 2006ല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും കെട്ടിടനിര്‍മാണത്തിലുമായി 24 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് എളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പ് അനുമതി നല്‍കിയത്. നേരത്തെ ധനകാര്യവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഇ സോമസുന്ദരമാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നത്.

കരീം മന്ത്രിയായിരുന്ന സമയത്ത് ഉദുമയിലെയും കോമളപുരത്തെയും പിണറായിലെയും സ്പിന്നിങ് മില്ലുകള്‍ക്കുവേണ്ടി ഉപകരണങ്ങള്‍ വാങ്ങിയതില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ധനകാര്യവകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here