കുറിഞ്ഞിയമ്പലത്ത് വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടം; കൃഷി നശിപ്പിച്ചു

Posted on: May 9, 2013 1:35 am | Last updated: May 9, 2013 at 1:35 am
SHARE

കാളികാവ്: കല്ലാമൂല കുറിഞ്ഞിയമ്പലത്ത് കാട്ടാനക്കൂട്ടം എത്തി. വേനല്‍ കടുത്തതോടെ മലവാരങ്ങളിലെ മിക്ക പ്രദേശങ്ങളിലും ഇത്തവണ കാട്ടാനകള്‍ നാശം വിതച്ചു. അമ്പലക്കുന്നേല്‍ പത്മനാഭന്‍ നായരുടെ വീടിന് ചുറ്റും കാട്ടാനകള്‍ ചൊവ്വാഴ്ച രാത്രി എത്തിയതോടെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതായി.
വീട്ടുവളപ്പിലെ വാഴകള്‍ കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു. വടക്കേതില്‍ തോമസ്, ചേലത്തോടന്‍ നാസര്‍ തുടങ്ങിയവരുടെ വാഴകളും റബ്ബര്‍ തൈകളും കാട്ടാനകള്‍ നശിപ്പിച്ചു. നെല്ലിക്കര മലവാരത്തില്‍ നിന്ന് കര്‍ഷകര്‍ സ്ഥാപിച്ച സൗരോര്‍ജ്ജവേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം എത്തിയത്. ഇതിനിടെ കാട്ടാനകള്‍ പതിവായി കാട് വിട്ടിറങ്ങുന്നതിനെ കുറിച്ച് പഠനം നടത്താന്‍ തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണകേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്റ് എ പി രാജന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികൂടിയായ ജൈസണ്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here