നിതാഖാത്: ഇന്ത്യന്‍ എംബസിയെ സമീപിച്ചത് പതിനെട്ടായിരം പേര്‍

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 1:07 am
SHARE

ന്യൂഡല്‍ഹി: സഊദി അറേബ്യയില്‍ നിതാഖാത് നിയമം കൊണ്ടുവരുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജ്യത്തേക്ക് മടങ്ങുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസിയെ സമീപിച്ചത് പതിനെട്ടായിരത്തിലധികം പേര്‍. പതിനെട്ടായിരത്തിലധികം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയില്‍ അപേക്ഷ നല്‍കിയത്. മെയ് രണ്ട് വരെ ഇത്രയും പേര്‍ അപേക്ഷ നല്‍കിയതായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ലോക്‌സഭയെ അറിയിച്ചു.

ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് നിലവില്‍ സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നത്. സഊദിയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിതാഖാത് നിയമം നടപ്പിലാക്കുന്നത്.
രണ്ടാഴ്ച മുമ്പ് വയലാര്‍ രവി നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തില്‍ നിതാഖാത് നിയമം നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യക്കുണ്ടാകുന്ന ഉത്കണ്ഠ സഊദി ഭരണാധികാരികളെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here