Connect with us

Sports

അലക്‌സ് ഫെര്‍ഗൂസന്‍ വിരമിക്കുന്നു

Published

|

Last Updated

fer

ഫെര്‍ഗൂസന്റെ ഒരു പഴയകാല ചിത്രം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫുട്ബാള്‍ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ കോച്ച് സര്‍ അലക്‌സാണ്ടര്‍ ചാപ്പ്മാന്‍ ഫെര്‍ഗൂസന്‍ എന്ന അലക്‌സ് ഫെര്‍ഗൂസന്‍ തന്റെ കോച്ചിംഗ് കുപ്പായം അഴിച്ചുവെക്കുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ 26 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് 71 കാരനായ ഫെര്‍ഗി സ്ഥാനമൊഴിയുന്നത്. ഞായറാഴ്ച സ്വാന്‍സിയ സിറ്റിയുമായുള്ള മാഞ്ചസ്റ്ററിന്റെ മത്സരമായിരിക്കും ഫെര്‍ഗൂസന്റെ അവസാന മത്സരം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഫെര്‍ഗൂസന്‍ അറിയപ്പെടുന്നത്. 13 പ്രീമിയര്‍ ലീഗ് കിരീടം, രണ്ട് ചാംമ്പ്യന്‍സ് ലീഗ്, നാല് ലീഗ് കപ്പ് കിരീടം, അഞ്ച് എഫ് എ കപ്പ് കിരീടം എന്നിവ ഏത് പരിശീലകരിലും അസൂയയുണ്ടാക്കുന്ന നേട്ടങ്ങളാണ്. 1986 നവംബര്‍ എട്ടിനാണ് മാഞ്ചസ്റ്ററിനോടൊപ്പമുള്ള യാത്ര ഫെര്‍ഗൂസന്‍ ആരംഭിച്ചത്. ബ്രിട്ടീഷ് രാജ്ഞി സര്‍ പദവി നല്‍കി ആദരിച്ചിട്ടുമുണ്ട്. എന്നാല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് വിരമിക്കുമെങ്കിലും ക്ലബിന്റെ ഡയറക്ടറായും അംബാസിഡറായും ഫെര്‍ഗൂസന്‍ തുടരും.

Latest