മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് പരമേശ്വര

Posted on: May 8, 2013 7:46 am | Last updated: May 8, 2013 at 6:15 pm
SHARE

imagesബംഗളൂരു: വോട്ടെണ്ണലിന്റെ തലേന്ന് കോണ്‍ഗ്രസ് ക്യാമ്പ് അത്യുത്സാഹത്തിലാണ്. ബി ജെ പിയെ കശക്കിയെറിഞ്ഞ് ഭരണം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദത്തില്‍ തനിക്കും കണ്ണുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര വ്യക്തമാക്കി.
‘ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഞങ്ങള്‍ എത്തേണ്ടിടത്ത് എത്തിയതിനാല്‍ വളരെ ആശ്വാസത്തിലാണ്. കോണ്‍ഗ്രസുകാര്‍ തന്നെ നടത്തിയ സര്‍വേ അനുസരിച്ച് അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഞങ്ങള്‍ക്കാകും. ഈ സമയം മറ്റുള്ളവരുടെ സഹായം വേണ്ടിവരില്ല. സ്ഥിരമായ സര്‍ക്കാര്‍ വേണമെന്ന സന്ദേശമാണ് വോട്ടര്‍മാര്‍ പങ്ക് വെച്ചത്.’ കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര പറഞ്ഞു. അധികാരത്തിലെത്തിയാല്‍, മുഖ്യമന്ത്രി പദത്തിലേക്കുള്ള പരിഗണനക്ക് തന്റെ പേരും സമര്‍പ്പിക്കുമെന്ന് പരമേശ്വര വ്യക്തമാക്കി. ഹൈക്കമാന്‍ഡ് അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും.. സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും ഉന്നയിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ബി ജെ പിയുടെ ശുഭാപ്തിവിശ്വാസം. ബി ജെ പി ക്യാമ്പ് അത്തരമൊരു ആത്മവിശ്വാസമാണ് പങ്ക് വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here