ഡെല്‍ഹിക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം

Posted on: May 7, 2013 6:59 pm | Last updated: May 7, 2013 at 9:00 pm
SHARE

dwayne-smith-batting_338x225ജയ്പൂര്‍: ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ഒന്‍പത് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഡല്‍ഹിയുടെ 155 റണ്‍സ് വിജയ ലക്ഷ്യം മത്സരം അവസാനിക്കാന്‍ 13 പന്ത് അവശേഷിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറിക്കടന്നു. 63 റണ്‍സെടുത്ത രഹാനെയുടെയും 53 റണ്‍സ് എടുത്ത ദ്രാവിഡിന്റേയും ബാറ്റിംഗ് മികവിലായിരുന്നു രാജസ്ഥാന്റെ വിജയം.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയെടുത്ത ബെന്‍ റോഹ്‌റെറുടെ(64) പ്രകടന മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.34 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനയും 23 റണ്‍സെടുത്ത ഖേദര്‍ ജാദവും ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡില്‍ ചലിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചു. 11 റണ്‍സെടുത്ത് സേവാഗും 13 റണ്‍സെടുത്ത വാര്‍ണറും പുറത്തായി