ഷാരൂഖ് ഖാന്റെ വിലക്ക് നീക്കണമെന്ന് രാജ് താക്കറെ

Posted on: May 7, 2013 5:18 pm | Last updated: May 7, 2013 at 5:18 pm
SHARE

raj thakkareമുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടു. ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയുമായ ഷാരൂഖിന് കഴിഞ്ഞ വര്‍ഷം സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

അഞ്ച് മത്സരങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ് താക്കറെയുടെ അഭിപ്രായപ്രകടനം. ഷാരൂഖ് ഒരു കുറ്റവാളിയോ തീവ്രവാദിയോ അല്ല. സംഭവത്തില്‍ തെറ്റ് മനസ്സിലാക്കി ഷാരൂഖ് ഖാന്‍ പൊതുവില്‍ മാപ്പുപറഞ്ഞതാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തോട് ക്ഷമിക്കേണ്ടതുണ്ടെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here