Connect with us

Sports

മതവികാരം വ്രണപ്പെടുത്തി; ധോണിക്കെതിരെ കേസ്

Published

|

Last Updated

ബംഗളുരു: മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കേസ്. സാമൂഹിക പ്രവര്‍ത്തകന്‍ ജയകുമാര്‍ ഹിരേമത് നല്‍കിയ പരാതിയില്‍ ആറാമത് അഡീഷന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ചൂരി ഖാന്‍ സെക്ഷന്‍ 295 പ്രകാരം കേസെടുത്തു. വാണിജ്യ മാഗസിനില്‍ വിഷ്ണുഭഗവാന്റെ രൂപത്തില്‍ ധോണി പ്രത്യക്ഷപ്പെട്ട പരസ്യമാണ് വിവാദമായത്. ഒരു കൈയ്യില്‍ പാദരക്ഷയുമേന്തി നില്‍ക്കുന്ന വിധത്തിലാണ് പരസ്യത്തില്‍ ധോണി വിഷ്ണുവിനെ അനുകരിച്ചത്. ഇത് ഹൈന്ദവ സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.