കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും: സര്‍വ്വേ

Posted on: May 6, 2013 8:57 am | Last updated: May 6, 2013 at 11:09 am
SHARE

ബാംഗ്ലൂര്‍: ഇന്നലെ തെരെഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എട്ടാം തീയതിയാണ് ഫലം അറിയുക. ബി ജെ പി രണ്ടാം സ്ഥാനത്തെത്തും. യെദ്യൂരപ്പയുടെ പാര്‍ട്ടിക്ക് ശക്തമായ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിയില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. എച്ച് ഡി കുമാരസ്വാമിയുടെ ജെ ഡി എസും ബി ജെ പിയും തമ്മിലായിരിക്കും രണ്ടാംസ്ഥാനത്തിനായുള്ള പ്രധാന മത്സരം.

കോണ്‍ഗ്രസിന്‍ വന്‍ വിജയമാണ് സി എന്‍ എന്‍-ഐ ബി എന്‍ പ്രവചിക്കുന്നത്. 110നും 116നും ഇടക്ക് സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടും. സീ ഫോര്‍ നടത്തിയ സര്‍വ്വേയില്‍ 112 സീറ്റെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് പറയുന്നത്. ടുഡേ ചാണക്യ നടത്തിയ സര്‍വേയിലും കോണ്‍ഗ്രസ് തന്നെ മുന്നില്‍. 121 മുതല്‍ 143 സീറ്റുകളാണ് ഇവരുടെ പ്രവചനം. ഏതായാലും കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.