ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്: 1.7 കോടി രൂപ കണ്ടെടുത്തു

Posted on: May 5, 2013 6:29 pm | Last updated: May 5, 2013 at 7:31 pm
SHARE

indian-fakeബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തു. ബംഗളൂരുവിലെ ഇയാളുടെ രണ്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ആര്‍ ടി നഗറിലെയും ഐശ്വര്യ എക്സ്റ്റന്‍ഷനിലെയും സ്ഥാപനങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന. ജ്യോത്സ്യന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
തിരഞ്ഞെടുപ്പ് സമയത്ത് നിരവധി സ്ഥാനാര്‍തികളും നേതാക്കളും ഇയാളെ സന്ദര്‍ശിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here