പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സിഖ് പ്രതിഷേധം, സംഘര്‍ഷം

Posted on: May 5, 2013 4:18 pm | Last updated: May 5, 2013 at 4:18 pm
SHARE

Sikhന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കെട്ടിയ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ 7 റേസ് കോഴ്‌സിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ജന്തര്‍മന്തര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ ഉപവാസ സമരം നടത്തുന്നുണ്ട്.
ഈ മാസം ഒന്നിനാണ് സജ്ജന്‍കുമാറിനെ സുപ്രീം കോടതി കേസില്‍ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here