Connect with us

Malappuram

രാഷ്ട്രീയ പ്രവര്‍ത്തന നിരോധനം; ജീവനക്കാര്‍ സര്‍വകലാശാല സ്തംഭിപ്പിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സംഘടനാ സ്വാതന്ത്ര്യവും നിഷേധിച്ച് വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുല്‍ സലാം ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ സംഘടനകള്‍ ജോലി ബഹിഷ്‌ക്കരിച്ച് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. യു ഡി എഫ് സംഘടകളായ സോളിഡാരിറ്റി എംപ്ലോയീസ് യൂണിയന്‍ (ലീഗ്), കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ ഇന്നലെ രാവിലെ ഭരണ കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വൈസ് ചാന്‍സിലറുടെ ഉത്തരവ് കത്തിക്കുകയും ശേഷം ജോലി ബഹിഷ്‌ക്കരിക്കുകയും ചെയ്തു.
ഇടത് അനുകൂല സംഘടനയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ഇന്നലെ 12.30ന് പ്രതിഷേധ പ്രകടനം നടത്തി. വൈസ് ചാന്‍സിലറുടെ ഉത്തരവ് കത്തിക്കുകയും ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. യു ഡി എഫ് അനുകൂല സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി പ്രേമരാജന്‍, പി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഇടത് അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രസിഡന്റ് പി ഒമര്‍, സെക്രട്ടറി ക സദാനന്ദന്‍, സെനറ്റംഗം കെ വിശ്വനാഥന്‍ സംസാരിച്ചു.