കാലിക്കറ്റിലെ സംഘടനാ നിരോധനം പിന്‍വലിക്കണം: വി എസ്

Posted on: May 4, 2013 5:07 pm | Last updated: May 4, 2013 at 5:07 pm
SHARE

vsതിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനവും ആശയ പ്രചാരണവും നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വൈസ് ചാന്‍സലറെ തത്സസ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വി എസ് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അധ്യാപക, അനധ്യാപക സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വൈസ് ചാന്‍സലര്‍ എം അബ്ദുല്‍ സലാം ഉത്തരവ് പുറത്തിറക്കിയത്.

കാമ്പസിന്റെ രാഷ്ട്രീയവത്കരണം സര്‍വകലാശാലയുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here