കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ

Posted on: May 4, 2013 10:00 am | Last updated: May 4, 2013 at 10:31 am
SHARE

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പടന്നു പിടിച്ച കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് വനം ചാമ്പലായി. ഏതാണ്ട് 69 ചതുരശ്ര കിലോമീറ്റര്‍ വനം ഇതുവരെയായി അഗ്‌നിക്കിരയായിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ വെഞ്ച്വറ കൗണ്ടി ആറിടത്തുണ്ടായ തീ അണയ്ക്കാന്‍ മൂവായിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. തീ പടര്‍ന്നതിനെ തുടര്‍ന്ന് പ്രശസ്തമായ പെസഫിക് കോസ്റ്റ് ഹൈവേ അടച്ചു. ചാനല്‍ ദ്വീപിലുള്ള കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്.തീയണക്കാനുള്ള ശ്രമം തുടരുകയാണ്.