ചാമ്പ്യന്‍സ് ട്രോഫി: ബൊപ്പാര ഇംഗ്ലണ്ട് ടീമില്‍

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:10 am

BOPPARAലണ്ടന്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്കും അടുത്ത മാസം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്‌സ്മാന്‍ രവി ബൊപ്പാരയും ഫാസ്റ്റ് ബൗളര്‍ ടിം ബ്രെസ്‌നനും ടീമില്‍ തിരിച്ചെത്തി.
ഇരുപത്തേഴുകാരനായ ബൊപ്പാര സെപ്തംബറിന് ശേഷം ഏകദിന ടീമില്‍ കളിച്ചിട്ടില്ല. കൈക്കുഴക്ക് പരിക്കേറ്റ ബ്രെസ്‌നനാകട്ടെ ന്യൂസിലാന്‍ഡ് പര്യടനം പൂര്‍ണമായും നഷ്ടമായിരുന്നു.
പരിക്കുള്ളതിനാല്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനും ടീമില്‍ ഇല്ല. സ്പിന്നര്‍ സമിത് പട്ടേല്‍, ഫാസ്റ്റ് ബൗളര്‍ ജാഡെ ഡെന്‍ബാച് എന്നിവരെയും പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല.
സ്‌ക്വാഡ്: അലസ്റ്റര്‍ കുക്ക്(ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്റ്റൗ, ഇയാന്‍ബെല്‍, രവി ബൊപ്പാറ, ടിം ബ്രെസ്‌നന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‌ലര്‍, സ്റ്റീവ് ഫിന്‍, ഇയോന്‍ മോര്‍ഗന്‍, ജോ റൂത്, ഗ്രെയിം സ്വാന്‍, ജെയിംസ് ട്രെഡ്‌വെല്‍, ജൊനാഥന്‍ ട്രോട്, ക്രിസ് വോക്‌സ്.