2014ലെ തിരഞ്ഞെടുപ്പില്‍ പവാര്‍ മത്സരിക്കില്ല

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:44 pm
SHARE

SHARATH PAWARമുംബൈ: കേന്ദ്ര കൃഷിമന്ത്രിയും എന്‍ സി പി തലവനുമായ ശരത്പവാര്‍ 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ശരത്പവാറിന് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമില്ലെന്നും എന്‍ സി പി വക്താവ് നവാബ് മാലിക്ക് വ്യക്തമാക്കി. ശരത് പവാറിന് പ്രധാനമന്ത്രിപദ മോഹമുണ്ടെന്നും അനന്തരവനായ അജിത് പവാറിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തെ എന്‍ സി പി വക്താവ് എതിര്‍ത്തു. അത്തരമൊരു ആഗ്രഹം പവാറിനില്ല. ഒരു ബലവുമില്ലാത്ത ശിവസേനയിലിരുന്ന് എന്തായാലും ഇത്തരത്തിലുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കില്ല. സ്വന്തം വീടും പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന് വീടിനെ സംരക്ഷിച്ചിട്ടു മതി മറ്റുള്ളവരെ വിലയിരുത്തലെന്ന് നവാബ് മാലിക്ക് ഉദ്ധവിന് മറുപടി നല്‍കി. എന്‍ സി പിക്ക് അതിന്റെ ശക്തി നന്നായി അറിയാം. അതിന്റെ നേതാക്കള്‍ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിനില്ലെന്നും 22 ലോക്‌സഭാ സീറ്റില്‍ പാര്‍ട്ടി മത്സരിക്കുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here