ഊട്ടിയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:37 pm
SHARE

ഗൂഡല്ലൂര്‍: ഊട്ടി നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മേട്ടുപാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴിയും ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരിലേക്കും മേട്ടുപാളയത്തിലേക്കും പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴിയുമാണ് പോകേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ലോറികള്‍ പോകാന്‍ പാടില്ല. സ്വകാര്യ ജലവിതരണ ലോറികളും പോകാന്‍ പാടില്ലെന്ന് നീലഗിരി എസ് പി ശെന്തില്‍കുമാര്‍ അറിയിച്ചു.