അജന്ത മെന്‍ഡിസിനെ ഒഴിവാക്കി

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:09 am
SHARE

mendisകൊളംബോ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നിന്ന് സ്പിന്നര്‍ അജന്ത മെന്‍ഡിസിനെ ലങ്ക ഒഴിവാക്കി. ഓപണര്‍ ഉപുല്‍ തരംഗക്കും ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ആഞ്ചലോ മാത്യൂസ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലാണ്. കൈവിരലിന് പരുക്കേറ്റ് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ മഹേല ജയവര്‍ധനയും ടീമില്‍ തിരിച്ചെത്തി. കുമാര്‍ സംഗക്കാര, ദില്‍ഷന്‍, ലസിത് മലിംഗ, സജിത്ര സേനനായകെ എന്നിവരും ടീമില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.