ഖേല്‍ രത്‌നക്കായി സോംദേവന്റെ പേര് നിര്‍ദേശിച്ചു

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:07 am
SHARE

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിനുള്ള പട്ടികയിലേക്ക് സോംദേവ് ദേവവര്‍മ്മന്റെ പേര് അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്‍ നിര്‍ദേശിച്ചു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിംഗിള്‍സ് സ്വര്‍ണ നേട്ടവുമടക്കം രാജ്യത്തിനായി രണ്ട് സ്വര്‍ണം സ്വന്തമാക്കിയ താരമാണ് സോംദേവ്. ഡേവിസ് കപ്പിന്റെ ലോക ഗ്രൂപ്പില്‍ സോംദേവിന്റെ മികച്ച പ്രകടനം ഇന്ത്യക്ക് മുന്നേറാന്‍ അവസരമൊരുക്കിയിരുന്നു.
രുഷ്മി ചക്രവര്‍ത്തിയെ മികച്ച ടെന്നീസ് താരത്തിനുള്ള അര്‍ജുനാ അവര്‍ഡിനായി ഡേവിസ് കപ്പ് പരിശീലകന്‍ സീഷന്‍ അലി നാമനിര്‍ദേശം ചെയ്തു. നന്ദന്‍ബാലിന് മികച്ച പരിശീലകനുള്ള ദ്രോണാചാര്യാ പുരസ്‌കാരത്തിനും സമഗ്രസംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് വിജയ് അമൃത്‌രാജിന്റെ പേരും അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.