ദ്വിദിന മാധ്യമ പഠനക്യാമ്പ് നാലിന്

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:20 pm
SHARE

കോഴിക്കോട്: മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി കേരള പ്രസ്സ് അക്കാദമി സംഘടിപ്പിക്കുന്ന ദ്വിദിന പഠനക്യാമ്പ് മെയ് നാലിന് ആരംഭിക്കും. ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്ററും സാഫ്മ പ്രസിഡണ്ടുമായ വിനോദ് ശര്‍മ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ബൈപാസ് റോഡില്‍ സരോവരം പാര്‍ക്കിന് മുന്നിലെ നവജ്യോതിസ് റിന്യൂവല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.
ശനിയാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് പങ്കെടുക്കും. ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ വിനോദ് ശര്‍മ്മ, ജെ ഗോപീകൃഷ്ണന്‍, എ സഹദേവന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ ക്ലാസ്സെടുക്കും.