പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ രാജ്‌നാഥ് സിംഗെന്ന് വരുണ്‍ഗാന്ധി

Posted on: May 2, 2013 7:21 am | Last updated: May 2, 2013 at 7:21 am
SHARE

ലഖ്‌നൗ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്നതിനിടെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പേരും ഉയര്‍ത്തി ബിജെപിയുടെ യുവനേതാവ് വരുണ്‍ ഗാന്ധി രംഗത്ത്. യുപിയിലെ ബറേയില്‍ നടന്ന റാലിയില്‍ രാജ്‌നാഥിനെ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുമായി താരതമ്യം ചെയ്താണ് വരുണ്‍ സംസാരിച്ചത്.

തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് വാജ്‌പേയിയാണെന്നു പറഞ്ഞ വരുണ്‍, കൂടുതല്‍ ചുമതലകള്‍ നല്‍കിയത് രാജ്‌നാഥാണെന്ന് അനുസ്മരിച്ചു. വാജ്‌പേയിയുടെ സവിശേഷതകള്‍ രാജ്‌നാഥിലും കാണാന്‍ കഴിയും. എല്ലാ വിഭഗത്തിലുള്ളവരെയും എല്ലാ മതസ്ഥരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന നേതാവാണ് അദ്ദേഹം- വരുണ്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ പ്രധാനമന്ത്രിയാകാന്‍ മോഡിക്കും അഡ്വാനിക്കും സുഷമാ സ്വരാജിനുമൊപ്പം രാജ്‌നാഥുമുണ്ടെന്ന പ്രഖ്യാപനം കൂടിയായി ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here