Connect with us

National

അംബാനിക്ക് ഇസഡ് സുരക്ഷ: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതിന് കേന്ദ്രത്തിനെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാര്‍ ചെലവില്‍ ബിസിനസുകാരന് സുരക്ഷ ഒരുക്കിയതിന് വിശദീകരണം നല്‍കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. മുകേഷ് അംബാനി സ്വന്തം നിലക്ക് സുരക്ഷ ഒരുക്കട്ടെയെന്നും സുപ്രിം കോടതി പറഞ്ഞു.
സാധാരണക്കാരനെ ആര് സംരക്ഷിക്കുമെന്ന് ചോദിച്ചാണ് അംബാനിക്ക് ഇസഡ് സുരക്ഷ ഏര്‍പ്പെടുത്തിയതിനെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. മതിയായ സുരക്ഷ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ അഞ്ച് വയസ്സുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുകേഷിന് സായുധ കമാന്‍ഡോ സ്‌കോഡിന്റെ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

Latest