ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം

Posted on: May 1, 2013 12:40 pm | Last updated: May 2, 2013 at 8:47 am
SHARE

earth quake

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, ശ്രീനഗര്‍, വാഗ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക്ക്-അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള കിഷ്ത്വാറാണ് പ്രഭവ കേന്ദര്ം. ശ്രീനഗറില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ക്വിഷ്താര്‍.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. ഇറാന്‍-പാക് അതിര്‍ത്തിയിലായിരുന്നു ആദ്യം ഭൂചലനം. അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലായിരുന്നു രണ്ടാമത്തേത്.

LEAVE A REPLY

Please enter your comment!
Please enter your name here