സരബ്ജിത്ത് സിംഗിന് മസ്തിഷ്‌ക മരണംസംഭവിച്ചതായി ഡോക്ടര്‍മാര്‍

Posted on: April 30, 2013 2:12 pm | Last updated: April 30, 2013 at 2:27 pm

ലാഹോര്‍/ന്യൂഡല്‍ഹി: സരബ്ജിത്ത് സിംഗിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ സരബ്ജിത്തിനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. സരബ്ജിത്ത്‌സിംഗിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സക്ക് വേണ്ടി ഇന്ത്യയിലേക്ക് മാറ്റുന്നകാര്യം പരിഗണിക്കണമെന്ന് ഇന്ത്യ പാക്കിസാഥാന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.സഹതടവുകാരുടെ അക്രമത്തിനിരയായ സരബ്ജിത്തിനെ ഈ മാസം 26നായിരുന്നു ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരബ്ജിത്തിന്റെ എക്‌സറേ,എം.ആര്‍.ഐ, സിടി സ്‌കാനുകള്‍ എന്നിവ എടുത്തിരുന്നു.

1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്. സരബ്ജിത്തിന്റെ ദയാഹര്‍ജി പാക് കോടതിയും മുന്‍ പ്രസിഡന്റ് മുഷറഫും തള്ളിയിരുന്നു.