ഇന്ത്യന്‍ സ്‌കൂളുകള്‍ ഭൗമദിനാചരണം നടത്തി

Posted on: April 30, 2013 12:42 pm | Last updated: April 30, 2013 at 12:42 pm

ദോഹ: ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ നടന്നു. പരിസരശുചിത്വം ഉറപ്പാക്കുമെന്ന പ്രതിജ്ഞയോടെയാണ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ കെ.ജി വിഭാഗം കുട്ടികളുടെ പരിപാടികള്‍ ആരംഭിച്ചത്. ‘പ്രകൃതിയെ സംരക്ഷിക്കുക’, ‘കൂടുതല്‍ മരങ്ങള്‍ നടുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്‌ളക്കാര്‍ഡുകളുമായാണ് കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തത്. വെള്ളത്തുള്ളിയുടെയും സസ്യങ്ങളുടെയും പൂക്കളുടെയും സന്തോഷവും ദു:ഖവും നിറഞ്ഞ ഭൂമിയുടെയും വേഷങ്ങളണിഞ്ഞെത്തിയ കുട്ടികള്‍ പരിപാടികളില്‍ വ്യത്യസ്ത കാഴ്ചയായി. ഇന്ത്യന്‍ സ്‌കൂളുകളായ ഐഡിയന്‍ ഭാവന്‍സ് നോബല്‍ തുടങ്ങിയ സ്‌കൂളുകളാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരുടെ സാന്നിധ്ധ്യം വിദ്യാര്‍ത്ഥികളില്‍ ഏറെ പ്രയോജനമായി.