പോളിടെക്‌നിക്കില്‍ സൗജന്യ കോഴ്‌സുകള്‍; കൂടിക്കാഴ്ച മൂന്നിന്

Posted on: April 30, 2013 1:21 am | Last updated: April 30, 2013 at 1:21 am

പാലക്കാട്: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പാലക്കാട് ഗവ. പോളിടെക്‌നിക്ക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്കായി അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ കാലാവധി നാല് മാസമാണ.് വാര്‍ഷികവരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി-വര്‍ഗ, മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. പഴം, പച്ചക്കറി സംസ്‌കരണം, ബുക്ക് ബൈന്‍ഡിങ്, മെഷീന്‍ എംബ്രോയ്ഡറി ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ്, ബ്യൂട്ടീഷ്യന്‍ (മാങ്കുറുശ്ശി ഉപകേന്ദ്രത്തില്‍) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താത്പര്യമുളളവര്‍ മൂന്നിന് രാവിലെ 10.30 പോളിടെക്‌നിക്കിലെ സി ഡി റ്റി പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:9388179983, 9249725023.