കല്‍പ്പറ്റ: ആരോഗ്യ സ്ഥാപനങ്ങളിലെ ഭൗതിക,അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ജീവനക്കാരുടെ കുറവ്, രോഗികളുടെ പരിചരണം എന്നീ വിഷയങ്ങളില്‍ ഹെല്‍ത്ത് അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അവസാന തീയതി മെയ് 15 വരെ നീട്ടി.
പരാതികള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും നല്‍കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.