ബെക്കാമിന് ചുവപ്പ് കാര്‍ഡ്,പി എസ് ജിക്ക് ജയം

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:56 am

പാരിസ്: ഡേവിഡ് ബെക്കാം ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഒമ്പത് പേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്ന പാരിസ് സെന്റ് ജെര്‍മെയിന്‍ 1-0ന് എവിയന്‍ തോനന്‍ ഗെയിലാര്‍ഡിനെ തോല്‍പ്പിച്ചു. ജാവിയര്‍ പസ്റ്റോറെയാണ് വിജയഗോള്‍ നേടിയത്. 73 പോയിന്റോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള പി എസ് ജിക്ക് കിരീടമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച ഹോംഗ്രൗണ്ടില്‍ ലീഗ് മത്സരം ജയിക്കുന്നതോടെ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പി എസ് ജി ലീഗ് കിരീടത്തില്‍ മുത്തമിടും. നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഒമ്പത് പോയിന്റ് വ്യത്യാസത്തില്‍ ഒളിമ്പിക് മാഴ്‌സെ രണ്ടാം സ്ഥാനത്തും 60 പോയിന്റോടെ ലിയോണ്‍ മൂന്നാം സ്ഥാനത്തുമാണ്.