Connect with us

International

ധാക്കാ ദുരന്തം: തിരച്ചില്‍ ആറാം ദിവസവും തുടരുന്നു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം ആറാം ദിവസവും തുടര്‍ന്നു. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താനിരിക്കെ, രക്ഷാ പ്രവര്‍ത്തനം വിജയകരമാക്കാന്‍ സാധിക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന എട്ട് നില കെട്ടിടത്തിന്റെ ഭീമന്‍ സ്ലാബുകള്‍ മുറിച്ച് മാറ്റിയിട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഇതുവരെ 380 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകട സ്ഥലം പ്രധനമന്ത്രി ശേയ്ക് ഹസീന സന്ദര്‍ശിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത കെട്ടിടത്തിന്റെ ഉടമ മുഹമ്മദ് സുഹൈല്‍ റാണയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 15 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കെട്ടിടത്തിന്റെ നിര്‍മാണം നടന്നത് നിയമവിരുദ്ധമായിട്ടാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്ത സുഹൈല്‍ റാണക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വ്യാപകമായ പ്രതിഷേധം നടക്കുകയാണ്. ധാക്കയില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

 

 

Latest