പെട്രോള്‍ വില രണ്ടുരൂപ കുറച്ചേക്കും

Posted on: April 29, 2013 5:46 pm | Last updated: April 29, 2013 at 6:00 pm

ന്യൂഡല്‍ഹി: മെയ് ഒന്ന് മുതല്‍ പെട്രോള്‍ വില ഒന്നര മുതല്‍ രണ്ട് രൂപ വരെ കുറച്ചേക്കും.

രണ്ടു മാസ കാലയളവിനുള്ളില്‍ ഇത് നാലാം തവണയാണ് പെട്രോളിന് വില കുറയുന്നത്. മാര്‍ച്ച് 16ന് 2.40 രൂപ, ഏപ്രില്‍ ഒന്നിന് 2 രൂപ, ഏപ്രില്‍ 16ന് 1.20 രൂപ എന്നിങ്ങനെയാണ് വില കുറഞ്ഞിരുന്നത്.

68.17 രൂപയാണ് പെട്രോളിന്റെ നിലവിലെ വില. 54.17 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്.