Connect with us

Gulf

കേയിറുബാത്ത്: പുതിയ സമീപനം വേണം -ഡോ. കെ കെ എന്‍ കുറുപ്പ്

Published

|

Last Updated

അബുദാബി:കേയി റുബാത്ത് വിഷയത്തില്‍ പുതിയ സമീപനം വേണമെന്ന് പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്. “മലബാറിന്റെ ഖ്യാതി ലോകം മുഴുക്കെ പരത്തിയ കേയി കുടുംബത്തിലെ തലവന്മാരില്‍ പ്രധാനിയായിരുന്ന മായിന്‍കുട്ടി കേയിയായിരുന്നു എ ഡി 2193ന് മുമ്പ് മക്കയില്‍, കേരളത്തിലെ ഹാജിമാര്‍ക്കായി കേയി റൂബാത്ത് പണിതത്. ഇത് വില്‍പന നടത്തിയപ്പോള്‍ ലഭി ച്ച തുക സഊദി സര്‍ക്കാറിന്റെ കൈയിലാണ്. ഏതാണ്ട് 5,000 കോടിയുടെ നിക്ഷേപമാണ് ഇവിടെയുള്ളത്.” മലബാറിലെ കേയിമാര്‍ (2010) എന്ന പ്രഥമ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു.
കേയി കുടുംബവും അറക്കല്‍ രാജവംശവും ഒന്നിച്ചു പണം സ്വരൂപിച്ച് ഹാജിമാര്‍ക്കായി മക്കയില്‍ രണ്ട് നൂറ്റാണ്ട് മുമ്പ് കെട്ടിപ്പടുത്ത സത്രം പൊളിച്ചുണ്ടാക്കിയ നിക്ഷേപം രണ്ട് കുടുംബക്കാരുടെയും മരുമക്കത്തായ അവകാശികള്‍ക്ക് വിട്ടുകൊടുക്കാതെ സ്വരൂപിച്ചതാണ്. ഇത് കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും നിക്ഷേപമാണ്.
ഈ സംഖ്യ രണ്ട് കുടുംബത്തിന്റെയും പ്രതിനിധികളുടെയോ കാന്തപുരത്തെപ്പോലുള്ള പ്രമുഖരായ പ്രതിനിധികളുടെയോ ഒരു സംയുക്ത ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവരേണ്ടതാണ്. ഇത് പാവപ്പെട്ട മുസ്‌ലിംകളുടെ വിദ്യാഭ്യാസാവശ്യത്തിനും പാവപ്പെട്ടവര്‍ക്ക് ഹജ്ജ് അവസരം നല്‍കാനും ഉപയോഗപ്പെടുത്തണം-അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി വഖഫിന് ഒരിക്കലും അനുയോജ്യമല്ല. തലശ്ശേരി മൂസക്കായും ആലി രാജകുടുംബത്തില്‍ നിന്ന് വിവാഹം ചെയ്ത ഏളയയും മറ്റും മലബാറിലെ കുരുമുളക് കച്ചവടത്തിന്റെ മിച്ചം കൊണ്ടുമാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. ഇത് സഊദിക്ക് വിട്ടുകൊടുക്കുന്നത് വഞ്ചനാപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.