പാക്കിസ്ഥാനില്‍ വന്‍ സ്‌ഫോടനം: എട്ട് മരണം

Posted on: April 29, 2013 2:56 pm | Last updated: April 29, 2013 at 2:56 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മുന്‍ അഫ്ഗാന്‍ മന്ത്രിയുടെ മകനടക്കം എട്ട്‌പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്കു പരിക്കേറ്റു.

പെഷവാറിലെ യൂണിവേഴ്‌സിറ്റി റോഡിലെ ബസ് സ്റ്റാന്‍ഡിനു സമീപമാണ് സ്‌ഫോടനം നടന്നത്. സ്ഥലത്തു നിര്‍ത്തിയിട്ടിരുന്ന പോലീസ് വാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.