Connect with us

National

രാജ്യത്ത് ഹോട്ടലുകള്‍ ഇന്ന് അടച്ചിടും

Published

|

Last Updated

ന്യൂഡല്‍ഹി സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും. ഇരുപത്തിനാലുമണിക്കൂര്‍ കടകള്‍ അടച്ചിടാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.

എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും സേവന നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത ഓരോ സീറ്റിനും 4.9 ശതമാനം അധിക നികുതി പിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ബജറ്റ് പ്രഖ്യാപനം നിയമമായപ്പോള്‍ നികുതി എയര്‍ കണ്ടീഷന്‍ സംവിധാനമുളള ഹോട്ടലുകളിലെ മുഴുവന്‍ സീറ്റുകള്‍ക്കും ബാധകമാക്കി. ഇതോടെ നോണ്‍ എസി വിഭാഗങ്ങളും പുതിയ നികുതിയുടെ പരിധിയില്‍ പെട്ടു. ഇതിനെതിരെയാണ് ഇന്ന് രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചത്.