ഗെയിലാടിയില്ല; മുംബൈക്ക് ജയം

Posted on: April 28, 2013 12:54 am | Last updated: April 28, 2013 at 3:47 am
IPL 2013 Match 37 MI v RCB
ദില്‍ഷന്റെ വിക്കറ്റെടുത്ത ധവല്‍ കുല്‍ക്കര്‍ണിയുടെ ആഹ്ലാദം

മുംബൈ: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 58 റണ്‍സിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിന് 194 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഗെയിലിനെയായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നത്. എന്നാല്‍ 20 പന്തില്‍ 18 റണ്‍സിന് ഗെയില്‍ പുറത്തായതിന് ശേഷം മുംബൈയുടെ ഉയിര്‍പ്പും ബാംഗ്ലൂരിന്റെ പതനവും തുടങ്ങുകയായിരുന്നു. വാലറ്റത്തുനിന്നും പൊരുതിയ രവി രാംപോളും വിനയ്കുമാറുമാണ് ബാംഗ്ലൂരിന്റെ പരാജയത്തിന്റെ ആഴം കുറച്ചത്. മുംബൈക്ക് വേണ്ടി കുല്‍ക്കര്‍ണി 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ഡൈ്വന്‍ സ്മിത്ത് 36 പന്തില്‍ 50 റണ്‍സെടുത്തു പുറത്തായി. തുടര്‍ച്ചയായി രണ്ടാം കളിയിലാണ് സ്മിത്ത് അര്‍ധസെഞ്ച്വറി നേടുന്നത്. ദിനേശ് കാര്‍ത്തിക് 43 റണ്‍സെടുത്തു. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.