മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: April 27, 2013 8:39 pm | Last updated: April 27, 2013 at 8:39 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എക്കാ ഹെഡ് കോണ്‍സ്റ്റബിള്‍ അലിറാം ഉസേന്ദി എന്നിവരാണ് മരിച്ചത്.കാങ്കേര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. ബിഎസ്എഫും പോലീസും അടങ്ങുന്ന സംയുക്ത സേന ശക്തിഘട്ടിലെത്തിയപ്പോള്‍ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു.