അറിവ് ദൈവികം: കേന്ദ്ര മന്ത്രി കെ വി തോമസ്

    Posted on: April 27, 2013 5:20 pm | Last updated: April 27, 2013 at 9:10 pm

    KVTHOMAS270413

    രിസാല സ്‌ക്വയര്‍: അറിവ് ദൈവികമാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി കെ വി തോമസ് പറഞ്ഞു. രിസാല സ്‌ക്വയറില്‍ അറിവിന്റെ സാമൂഹിക ശാസ്ത്രം ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അറിവിന്റെ നാഥനായി നാം കാണുന്നത് ദൈവത്തെയാണ്. സമൂഹത്തോടൊപ്പം ചലിക്കാനുള്ള ഉള്‍ക്കാഴചയുണ്ടാകണം. അതില്ലാതാകുമ്പോഴാണ് വിദ്യഭ്യാസം കച്ചവടത്കരിക്കപ്പെുന്നതെന്നും മന്ത്രി പറഞ്ഞു. എസ് എസ് എഫ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    രിസാല സ്റ്റഡി സര്‍ക്കിള്‍ ആരംഭിച്ച പ്ലേസ്‌മെന്റ് പോര്‍ട്ടലിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.