ഹാര്‍വാര്‍ഡ് ലക്ചര്‍ അഖിലഷ് യാദവ് ഉപേക്ഷിച്ചു

Posted on: April 27, 2013 10:38 am | Last updated: April 27, 2013 at 11:15 am

ബോസ്റ്റണ്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ലക്ചര്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നതില്‍ പ്രതിഷേധിച്ചാണ് അഖിലേഷിന്റെ തീരുമാനം.ഞായറാഴ്ച്ച അഖിലേഷ് അമേരിക്കയില്‍ നിന്നും തിരിക്കും.ഉത്തര്‍പ്രദേശിലെ മഹാ കുംഭ മേളയുടെ നടത്തിപ്പിനെക്കുറിച്ച് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാനായിരുന്നു അഖിലേഷിന്റെ യാത്ര. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലും അഖിലേഷ് പങ്കെടുക്കില്ല. താന്‍ മുസ്ലിമാണെന്ന കാരണത്താല്‍ തന്നെ ഉദ്യോഗസ്ഥര്‍ മോശമായ രീതിയില്‍ ചോദ്യം ചെയ്‌തെന്ന് കഴിഞ്ഞ ദിവസം അസം ഖാന്‍ ആരോപിച്ചിരുന്നു.