അഫ്ഗാനില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു

Posted on: April 27, 2013 12:08 am | Last updated: April 27, 2013 at 12:08 am

കാണ്ടഹാര്‍: അഫ്ഗാനിസ്ഥാനില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. കണ്ടഹാര്‍ പ്രവിശ്യയിലാണ് അപകടം നടന്നത്. താലിബാന്‍ അക്രമണത്തില്‍ തകര്‍ന്ന ഒരു ടാങ്കറുമായാണ് ബസ് കൂട്ടിയിടിച്ചത്.അപകടത്തില്‍ 11 പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ടാങ്കറുമായി കൂട്ടിയിടിച്ച ബസിന് തീ പിടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹെല്‍മാണ്ടില്‍ നിന്ന് കാണ്ടഹാറിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ലോകത്തിലെ ഏറ്റവും മോശം റോഡുകളാണ് അഫ്ഗാനിസ്ഥാനിലുള്ളത്. അതിനാല്‍ റോഡപകടങ്ങള്‍ ഇവിടെ സാധാരണമാണ്.