വയോജന വേദി അംഗങ്ങള്‍ക്ക് വിംസില്‍ സൗജന്യ പരിശോധന

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:41 pm

കല്‍പ്പറ്റ: കേരളാ വയോജന വേദിയുടെ അംഗത്വമുള്ള എല്ലാ വയോജനങ്ങള്‍ക്കും മേപ്പാടി വിംസ് ആശുപത്രിയില്‍ പരിശോധനാ ഫീസ് സൗജന്യമായി ലഭിക്കുമെന്ന് വയോജന വേദി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അിയിച്ചു.

മരുന്നുകളുടെ വിലയുടെ 10 ശതമാനവും, കിടത്തിചികില്‍സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് മുറി വാടകയുടെ 15 ശതമാനവും, വയോജനങ്ങള്‍ക്ക് ഇളവ് ലഭിക്കും. സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ചെല്ലുന്നവര്‍ക്കായിരിക്കും ഈ സൗജന്യം ലഭയമാകുക. വയോജന വേദിയുടെ മാനന്തവാടി ബ്ലോക്ക് സമ്മേളനം ഇന്ന് നിരവില്‍പുഴ സെന്റ് ആന്റണീസ് വേദാലയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രാവിലെ 10ന് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
വീരാജ്‌പേട്ട കെഡിക്കല്‍ കോളജ് ദന്ത വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെയ് നാലിന് രാവിലെ ഒന്‍പതു മണി മുതല്‍ നടവയല്‍ പള്ളി പ്ലാറ്റിനം ജൂബിലി ഹാളില്‍ വെച്ച് സൗജന്യ ദന്ത പരിശോധനാ ക്യാമ്പും നടത്തും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയോണന വേദി ജില്ലാ ഭവരവാഹികളുമായി ബന്ധപ്പെടണം.
ഫോണ്‍: 9446541309, 9961332365, 04936 211309, 211201. ഭാരവാഹികളായ അബ്ദുള്ള, കുഞ്ഞികൃഷ്ണന്‍, മോഹന്‍ലാല്‍, ജോബി ജോണ്‍, വിംസ് ഡോക്ടറായ ഹസ്‌ന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.