Connect with us

Ongoing News

പ്രൗഢമായ സെഷനുകള്‍; പ്രമുഖരുടെ സാന്നിധ്യം

Published

|

Last Updated

കൊച്ചി: എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത് പ്രൗഢമായ സെമിനാറുകളും ആഴമേറിയ ചര്‍ച്ചകളും. സമരത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും വിവിധ തലങ്ങളിലൂടെ ചര്‍ച്ച ചെയ്യുകയാണ് മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം.

ഗുരുമുഖം സെഷനില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തുന്നതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ തുടങ്ങും. ഇന്ന് രാവിലെ എട്ട് മണിക്കാണ് അറിവ് ഉണര്‍വിന്റെ ആയുധം എന്ന വിഷയത്തില്‍ കാന്തപുരം പ്രഭാഷണം നടത്തുക. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, ആലിക്കുഞ്ഞി മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍, ടി അബൂഹനീഫല്‍ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന സമരം, പാഠവും ചരിത്രവും സെഷന്‍ പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ രണ്ടത്താണി, കോടമ്പുഴ ബാവ മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മാധ്യമ സെമിനാര്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, ജോണി ലൂക്കോസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ. ജയശങ്കര്‍, എം പി ബഷീര്‍, ടി കെ അബ്ദുല്‍ ഗഫൂര്‍, രാജീവ് ശങ്കരന്‍, പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന അക്കാദമിക് സെഷന്‍ കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും.

പ്രൊഫ. സതീഷ് ദേശ് പാണ്ഡെ(ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്), ഡോ കെ എസ് രാധാകൃഷ്ണന്‍(പി എസ് സി ചെയര്‍മാന്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഡോ. കെ അബ്ദുസ്സലാം(വി സി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്(വി സി കുസാറ്റ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നാളെ വൈകുന്നേരം നടക്കുന്ന വിദ്യാര്‍ഥി റാലിയോടെ സമാപിക്കും. റാലിയിലും സമാപന സമ്മേളനത്തിലും മൂന്നുലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

 

Latest