Connect with us

Ongoing News

പണ്ഡിതരെ ബഹുമാനിക്കാത്തത് സമുദായത്തിന്റെ ദുരന്തം: എം എ യൂസുഫലി

Published

|

Last Updated

കൊച്ചി: പണ്ഡിതരെ ബഹുമാനിക്കാത്തതാണ് സമുദായം നേരിടുന്ന ദുരന്തമെന്ന് വ്യവസായപ്രമുഖനും നോര്‍ക്കറൂട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസുഫലി. പുതുതലമുറയെ നേര്‍വഴിയില്‍ നയിച്ച് രാജ്യത്തിന് പ്രയോജനപ്പെടുത്തണം. മുന്‍ഗാമികള്‍ ഏല്‍പ്പിച്ച ദൗത്യം അനായാസം ഏറ്റെടുത്ത് മുന്നോട്ട് ഗമിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധഖുര്‍ആന്‍ മുന്നോട്ടുവെച്ച ആശയങ്ങളിലേക്ക് ഇറങ്ങി ചെന്നാല്‍ ഇസ്‌ലാമിന്റെ നന്മകളെ അടുത്തറിയാന്‍ കഴിയും. പുതുതലമുറ തീവ്രവാദ ബന്ധങ്ങളിലേക്ക് കടക്കുന്നത് പണ്ഡിതര്‍ ജാഗ്രതയോടെ കാണണം- അദ്ദേഹം പറഞ്ഞു.