Connect with us

Palakkad

കേരളയാത്ര ഇന്ന് ജില്ലയിലെത്തും

Published

|

Last Updated

പാലക്കാട്: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഇന്ന് ജില്ലയിലെത്തും. 29 വരെ ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇന്ന് പത്തിന് ജില്ലാതിര്‍ത്തിയായ കുമരനല്ലൂരില്‍ പ്രവേശിക്കുന്ന ജാഥയെ നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി പ്രവര്‍ത്തകര്‍ എതിരേല്‍ക്കും. തുടര്‍ന്ന് മേലേപട്ടാമ്പി, കുളപ്പുള്ളി, ഒറ്റപ്പാലം, മങ്കര, മണ്ണാര്‍ക്കാട് ടൗണ്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. നാളെ അഞ്ചിന് പാലക്കാട് സ്‌റ്റേഡിയം ബസ്സ്റ്റാന്‍ഡിലും ഏഴുമണിക്ക് കൊഴിഞ്ഞാമ്പാറയിലും സ്വീകരണയോഗങ്ങള്‍ നടക്കും.
29ന് പത്തിന് പുതുശ്ശേരിയില്‍ സ്വീകരണപരിപാടികള്‍ ആരം‘ിക്കും. നാലുമുതല്‍ കൊല്ലങ്കോട്, കുഴല്‍മന്ദം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ജാഥ ആറിന് വടക്കഞ്ചേരിയില്‍ സമാപിക്കും.
പൊതുയോഗങ്ങളില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും നേതാക്കളും പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അറിയിച്ചു. നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മുന്‍കാലനേതാക്കളെ രമേശ് ചെന്നിത്തല ആദരിക്കും.